തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ പ്രതിഷേധവും ബഹളവും, സ്പാ പീഡനക്കേസിലെ അനുരൂപിനെ പിരിച്ചുവിടാൻ സർക്കാരിനോട് ആവശ്യപ്പെടും

Published : Oct 31, 2026, 05:08 PM IST
thiruvananthapuram corporation

Synopsis

കോവളം സ്പാ പീഡനക്കേസ് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിടാൻ തിരുവനന്തപുരം നഗരസഭ സർക്കാരിനോട് ആവശ്യപ്പെടും. ഇതിനിടെ കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണത്തിൽ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ കൗൺസിൽ യോഗത്തിൽ വൻ ബഹളമുണ്ടായി. വ്യക്തിപരമായ അധിക്ഷേപങ്ങളെ തുടർന്ന് സി.പി.എം കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. വിഷയത്തിൽ നഗരസഭ സർക്കാരിന് ഔദ്യോഗികമായി കത്തു നൽകും. അതിനിടെ, കൗൺസിലർ അജിൻ രാജി വെക്കണമെന്ന ആവശ്യവുമായും കൈക്കൂലി ആരോപണങ്ങൾ ഉന്നയിച്ചും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തിയതോടെ കൗൺസിൽ ഹാളിൽ കടുത്ത ബഹളവും തർക്കവും ഉടലെടുത്തു.

അജിനെതിരെ വിജിലൻസ് അന്വേഷണവും പ്രതിഷേധവും

തൃക്കണ്ണാപുരം കൗൺസിലർ അജിനെ കൗൺസിൽ ഹാളിൽ നിന്ന് പുറത്താക്കണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. 100 കൗൺസിലർമാർക്കും നാണക്കേടുണ്ടാക്കിയ വിഷയമാണിതെന്നും അജിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും പാപ്പനംകോട് സജി ആരോപിച്ചു. അജിൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും ഇയാളെ സഭയ്ക്കുള്ളിലിരുത്തി മുന്നോട്ടുപോകുന്നത് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അജിനെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. സംഭവം നഗരസഭയ്ക്ക് ഉണ്ടാക്കിയത് വലിയ നാണക്കേടാണെന്ന് വാഴോട്ട്കോണം കൗൺസിലർ കെ.എസ്. ശബരിനാഥനും സുഗതനും പറഞ്ഞു.

സുഗതന്റെ പ്രതികരണവും ഒപ്പ് വ്യാജമെന്ന ആരോപണവും

വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ മുഖം പ്രദർശിപ്പിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് വാഴോട്ട്കോണം കൗൺസിലർ സുഗതൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെ സമാനമായി ചിത്രങ്ങൾ അടക്കം പ്രചരിപ്പിച്ച് ആരോപണം ഉന്നയിച്ച സമയത്ത് കുടുംബത്തിന് വലിയ വേദനയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സുഗതന്റെ ഒപ്പ് വ്യാജമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആവർത്തിച്ചു. സുഗതൻ ജയിലിൽ പോകുന്നതിനു മുൻപ് തന്നെ കൗൺസിൽ സ്ഥാനം നഷ്ടപ്പെടേണ്ടതായിരുന്നുവെന്നും തുടർച്ചയായി എട്ടു മാസം അദ്ദേഹം യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഇതിൽ പോലീസ് അന്വേഷണം നടക്കുകയാണെന്നും ദീപക് വ്യക്തമാക്കി.

വീഡിയോ ദൃശ്യങ്ങളിൽ തർക്കവും മേയറുടെ നിലപാടും

അജിനെതിരായ ആരോപണത്തിലെ വീഡിയോ ദൃശ്യങ്ങൾ ആധികാരികമല്ലെന്നും വിജിലൻസ് പരിശോധിക്കട്ടെയെന്നും എസ്.പി. ദീപക് പറഞ്ഞു. വീട് കയറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും അന്വേഷണ കണ്ടെത്തലുകൾ വരട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ, അജിന്റെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും സുഗതനെതിരായ ആരോപണങ്ങളിലും കോടതി പറയട്ടെയെന്നും മേയർ നിലപാടെടുത്തു. ദീപക് ജഡ്ജി അല്ലല്ലോയെന്നും കൂടുതൽ തെളിവുകളുണ്ടെങ്കിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.

വ്യക്തിപരമായ അധിക്ഷേപവും സി.പി.എം കൗൺസിലർമാരുടെ ഇറങ്ങിപ്പോക്കും

ചർച്ചകൾക്കിടെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കിനെ ബി.ജെ.പി കൗൺസിലർ 'ദീപക് മുതലാളി' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി എൽ.ഡി.എഫ് ആരോപിച്ചു. ബി.ജെ.പി കൗൺസിലർ അജിനെക്കൊണ്ട് എന്തുകൊണ്ട് രാജിവെപ്പിക്കുന്നില്ലെന്നും ഇടതുപക്ഷത്തിന് ഇനി തിരിച്ചുവരാൻ സാധ്യതയില്ലെന്നും പരിഹസിച്ചു. ഇതോടെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി ഡയസിനു മുന്നിലേക്കെത്തി. അജിന്റെ കയ്യിൽ നിന്നും പാരിതോഷികങ്ങൾ കിട്ടിയോ എന്ന് ചോദിച്ച് സിപിഎം കൗൺസിലർമാർ നടുക്കളത്തിലിറങ്ങി മേയറുടെ ചേംബറിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി കൗൺസിലർമാരും അജിനും തമ്മിൽ രൂക്ഷമായ തർക്കവുമുണ്ടായി. തുടർന്ന് പ്രതിഷേധ സൂചകമായി സി.പി.എം കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം
രാംലീലയിലെ ഇന്ത്യ സഖ്യ മഹാറാലിയിൽ കണ്ടത് കേരളത്തിന്‍റെയും പോരാട്ടം, മുഖ്യമന്ത്രിയും കെസിയും ബേബിയും ഗോവിന്ദനുമടക്കം മുൻനിരയിൽ അണിനിരന്നു