
തിരുവനന്തപുരം: കോൺഗ്രസിൽ (Indian National Congress) നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് (P S Prasanth) ചുമതല നൽകി സി പി എം (CPM). കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല.
നീണ്ട വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച പ്രശാന്തിനെ തോൽപിക്കാൻ പാലോട് രവി അടക്കം കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ഇവരെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് കൊണ്ടുവരരുതെന്നും പ്രശാന്ത് രേഖാമൂലം കെ പി സി സി , എ ഐ സി സി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാലോട് രവിയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനാക്കിയതോടെ പ്രശാന്ത് രാജി വയ്ക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam