പിഎസ്സി ഭരണസമിതിയെ പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ ഉചിതമായ നടപടിയെന്ന് മുൻ ഗവർണർ പിഎസ് ശ്രീധരൻപിള്ള

Published : Oct 25, 2026, 05:02 PM IST
ps sreedharan pillai

Synopsis

കേരള പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശയെ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പിന്തുണച്ചു. ഭരണഘടനാ വിരുദ്ധമായാണ് പി.എസ്.സി പ്രവർത്തിച്ചിരുന്നതെന്നും കൃത്യമായ നിയമോപദേശത്തോടെയാണ് ഗവർണറുടെ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭരണസമിതിയെ പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ ഉചിതമായ നടപടിയാണെന്ന് മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പ്രസ്താവിച്ചു. വിവിധ അന്വേഷണ ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും കൃത്യമായ നിയമോപദേശം തേടിയുമാണ് ഗവർണർ ഇത്തരമൊരു ശുപാർശ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പി.എസ്.സി യഥാർത്ഥത്തിൽ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നവർക്ക് ഗവർണറുടെ ഭരണഘടനാപരമായ ഈ നടപടിയെ വിമർശിക്കാൻ യാതൊരു അവകാശവുമില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേരള ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കറാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഗവർണറുടെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന നീക്കം. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഗവർണർ ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നത്. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെയും പുറത്താക്കണമെന്നാണ് ഗവർണർ രാഷ്ട്രപതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി, കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉടനെന്ന് മുഖ്യമന്ത്രി; കുട്ടികൾക്കായി ഉഷയുടെ അഭ്യർത്ഥന
'മേജർ രവിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ...'; ദാവൂദ് വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്ന് വിമുക്ത ഭടന്മാരുടെ സംഘടന; കേന്ദ്ര സർക്കാരിന് പരാതി