
തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ചെയർമാൻ്റെ നിയമന അധികാരി ഗവർണറാണ്. എന്നാൽ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം ഉള്ളത്. സുപ്രീം കോടതി അനുമതി കൂടി ഉണ്ടായാൽ മാത്രമേ പിഎസ്‍സി ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാവൂ. ചെയർമാനെതിരെ നിരവധി പരാതികളാണ് ലോക് ഭവന് കിട്ടിയത്. തുടർന്ന് ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനം എടുത്തത്. ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് നൽകിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. കേസെടുത്ത സാഹചര്യവും ഉദ്യേഗസ്ഥർക്കെതിരെ നടപടിവേണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam