'സ്റ്റേഷനറി ഹസാർഡ്', നടുറോഡിലെ സൊറ പറച്ചിലുകൾ വരുത്തിവെക്കുന്നത് വൻ ദുരന്തങ്ങൾ: മോട്ടോർ വാഹന വകുപ്പിന്‍റെ കർശന മുന്നറിയിപ്പ്

Published : Oct 25, 2026, 11:08 AM IST
stationery hazard

Synopsis

റോഡിന് നടുവിൽ വാഹനം നിർത്തിയിട്ട് സംസാരിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് കേരള മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. 'സ്റ്റേഷനറി ഹസാർഡ്' എന്ന് വിളിക്കുന്ന ഈ പ്രവണത ഗതാഗതക്കുരുക്കിനും മറ്റ് യാത്രികരുടെ ജീവനും ഭീഷണിയാകുന്നു. സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം വാഹനം ഒതുക്കി നിർത്തി സംസാരിക്കാൻ എംവിഡി നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണങ്ങൾ നിരന്തരം നൽകിവരുമ്പോഴും, പലപ്പോഴും നിസാരമെന്ന് കരുതി നമ്മൾ ഒഴിവാക്കുന്ന ചെറിയ അശ്രദ്ധകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ഗൗരവമേറിയ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. തിരക്കേറിയ റോഡിന്‍റെ നടുവിൽ വാഹനങ്ങൾ നിർത്തിയിട്ട് സൗഹൃദ സംഭാഷണങ്ങളിൽ മുഴുകുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് എംവിഡി നൽകുന്ന മുന്നറിയിപ്പ് ഏറെ ഗൗരവമുള്ളതാണ്.

സാമാന്യം തിരക്കുള്ളതും വീതി കുറഞ്ഞതും ചെറിയ വളവുകളുള്ളതുമായ നാൽക്കവലകളിൽ പോലും യാതൊരു കൂസലുമില്ലാതെ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ട് കൊച്ചുവർത്തമാനങ്ങളിൽ ഏർപ്പെടുന്നവരുടെ കാഴ്ചകൾ നമ്മുടെ നാട്ടിൽ നിത്യസംഭവമാണ്. ഇടതുവശം ചേർന്നുപോകേണ്ട വാഹനങ്ങളുടെ പാതയ്ക്ക് തടസമായി ഇരുചക്രവാഹനം നിർത്തിയിട്ട് ചുറ്റുമുള്ള ലോകം മറന്ന് സംസാരിക്കുന്നവർ തങ്ങൾ കാരണം ഉണ്ടാകുന്ന ഗതാഗതക്കുരുക്കോ അപകടസാധ്യതയോ തികച്ചും വിസ്മരിക്കുകയാണ്.

മറ്റുള്ളവർക്ക് വേണമെങ്കിൽ വഴിമാറിപ്പോകാം എന്ന നിരുത്തരവാദപരമായ മനോഭാവം റോഡിൽ വച്ചുപുലർത്തുന്നത് കനത്ത വില നൽകേണ്ടി വരുന്ന അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഗതാഗത സാങ്കേതികവിദ്യയിൽ 'സ്റ്റേഷനറി ഹസാർഡ്' എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം സാഹചര്യങ്ങൾ റോഡിൽ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിയന്ത്രണം വിട്ട് വേഗത്തിലെത്തുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ മാനസിക-ശാരീരിക അവസ്ഥകളെയോ, അവരുടെ പെട്ടെന്നുള്ള ബ്രേക്കിടൽ മൂലമോ ദിശമാറ്റങ്ങൾ മൂലമോ ഉണ്ടായേക്കാവുന്ന വൻ ദുരന്തങ്ങളെയോ കുറിച്ച് ഇത്തരക്കാർ ചിന്തിക്കാറേയില്ല. സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റ് യാത്രികരുടെ ജീവൻ കൂടിയാണ് ഇത്തരം പ്രവർത്തികൾ പണയം വെക്കുന്നത്.

റോഡ് എന്നത് വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാനുള്ള 'ക്യാരേജ് വേ' ആണ്. അവിടെ കഥ പറയാനും വിശേഷങ്ങൾ പങ്കുവെക്കാനും നിൽക്കുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനം മാത്രമല്ല, വലിയൊരു സാമൂഹിക വിപത്ത് കൂടിയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ സംസാരിക്കണമെങ്കിൽ റോഡിന് വെളിയിൽ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി വാഹനം ഒതുക്കി നിർത്തേണ്ടതാണ്. റോഡിലെ സൊറപറച്ചിലുകൾ ഒഴിവാക്കണമെന്നും, സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും മുൻനിർത്തി ഇത്തരം പ്രവണതകളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും മോട്ടോർ വാഹന വകുപ്പ് കർശനമായി ഓർമ്മിപ്പിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചാംപനി, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി; സംഭവം കോഴിക്കോട് തൊട്ടില്‍പ്പാലത്ത്
പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി ​ഗവർണർ, സ്ഥാനമൊഴിയുന്നതിന് മുമ്പ് റിപ്പോർട്ട് നൽകി രാജേന്ദ്ര അർലേക്കർ