ഏഷ്യാനെറ്റ് പരമ്പരയോട് പ്രതികരിച്ച് പിഎസ്‍സി ചെയ‍ർമാൻ: 'ഉദ്യോഗാർഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ട്'

By Web TeamFirst Published Aug 16, 2020, 9:07 AM IST
Highlights

സംസ്ഥാനത്ത് നിയമനങ്ങൾക്ക് യാതൊരു നിരോധനവുമില്ല. ഉദ്യോ​ഗാ‍ർത്ഥികൾ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടു മാത്രമാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് പിഎസ്‍സി ചെയ‍ർമാൻ എം കെ സക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണി കിട്ടാത്തവർ എന്ന വാ‍ർത്ത പരമ്പരയോട് പ്രതികരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്ഥാനത്ത് നിയമനങ്ങൾക്ക് യാതൊരു നിരോധനവുമില്ല. ഉദ്യോ​ഗാ‍ർത്ഥികൾ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടു മാത്രമാണ്. രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്ന സർക്കാർ ഏജൻസിയാണ് പിഎസ്സിയെന്നും എം കെ സക്കീർ പറഞ്ഞു. 

കേരള പൊലീസിൽ നിന്ന് റിപ്പോ‍ർട്ട് ചെയ്ത മുഴുവൻ ഒഴിവുകളും ഇതിനോടകം നികത്തിയിട്ടുണ്ടെന്നും സക്കീ‍ർ ഹുസൈൻ അവകാശപ്പെട്ടു. സർക്കാർ ജോലികളിൽ കരാ‍ർ നിയമനം നടത്തുവെന്ന പരാതിയും ശരിയല്ല. പി.എസ്.സിക്ക് റിപ്പോ‍ർട്ട് ചെയ്ത തസ്തികകളിൽ കരാ‍ർ നിയമനം നടക്കില്ല. ഇത്തരത്തില്‍ ഒരു അറിയിപ്പും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല.

നിയമന നടപടികൾ വേ​ഗത്തിലാക്കും. നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇനി നീട്ടാൻ സാധിക്കില്ല. റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാ​​ഹചര്യമുണ്ടാവും.  സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തിയെന്നും ചെയര്‍മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.    

click me!