'കെഎഎസ് നിയമനം നവംബർ 1 ന്', റാങ്ക് പട്ടികകൾ നീട്ടാത്തതിനെ ന്യായീകരിച്ചും പിഎസ് സി ചെയർമാൻ

By Web TeamFirst Published Aug 4, 2021, 5:16 PM IST
Highlights

റാങ്ക് ലിസ്റ്റുകളുടെ കാലാവധി പിഎസ് സിയുടെ റൂൾസ് ഓഫ് പ്രൊസീജേഴ്സിന്റെ ഭാഗമാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

തിരുവനന്തപുരം: കാലാവധി അവസാനിച്ച റാങ്ക് പട്ടികകൾ നീട്ടാത്തതിനെ ന്യായീകരിച്ച് പിഎസ് സി ചെയർമാൻ എംകെ സക്കീർ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി പിഎസ് സിയുടെ റൂൾസ് ഓഫ് പ്രൊസീജേഴ്സിന്റെ ഭാഗമാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നും ചെയർമാൻ വ്യക്തമാക്കി. മൂന്ന് വർഷമായാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയും. ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ പിഎസ്സിക്ക് പ്രവർത്തിക്കാൻ കഴിയൂവെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. 

കൊവിഡ് പിഎസ് സിയെ ബാധിച്ചിട്ടില്ല. ഒഴിവുകൾക്ക് കൃത്യമായ അളവ് കോലുണ്ട്. കൊവിഡ് കാലത്ത് മാത്രം 30,000 ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകാൻ പിഎസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. നവംബർ 1 ന് കെഎഎസ് നിയമനം നടത്തുമെന്നും എം കെ സക്കീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

നിയമനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. അത് ഉദ്യോഗാർത്ഥികൾക്കെതിരായല്ല. മുപ്പത് ലക്ഷം പേർ പിഎസ്സിയിൽ അപേക്ഷ നൽകി പുറത്ത് കാത്തിരിക്കുന്നു. പിഎസ്സിയെ ആശ്രയിക്കുന്ന അവരെ തള്ളിക്കളയാനാകില്ല. ചില ഉദ്യോഗാർത്ഥികൾക്ക്  ആശയക്കുഴപ്പങ്ങളുണ്ട്. ഉദ്യോഗാർത്ഥികൾ പിഎസ്സി ചട്ടങ്ങൾ പഠിക്കണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. 

click me!