റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യത്തിനിടെ പിഎസ് സി യോഗം ഇന്ന്

Published : Sep 07, 2020, 09:35 AM ISTUpdated : Sep 07, 2020, 10:08 AM IST
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യത്തിനിടെ പിഎസ് സി യോഗം ഇന്ന്

Synopsis

പതിവുയോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നും വിവാദ വിഷയങ്ങളൊന്നും യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലെന്നും പിഎസ്‍സി അധികൃതര്‍ 

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം ശക്തമാകുന്നതിനിടെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്‍ യോഗം ഇന്ന് ചേരും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിക്കിട്ടാത്തതിനാല്‍ ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷം ഇത് ആദ്യമായാണ് പിഎസ്‍സി യോഗം ചേരുന്നത്. പതിവുയോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നും വിവാദ വിഷയങ്ങളൊന്നും യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലെന്നും പിഎസ്‍സി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സമീപകാലത്ത് പിഎസ് സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ ചില അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്ന കാര്യത്തില്‍ കമ്മീഷന് തീരുമാനമെടുക്കാനാവില്ലെന്നും സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നുമാണ് പിഎസ്‍സി നിലപാട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന് 'അർണബ്' ഭീഷണിയില്ല? സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല
മാസപ്പടി കേസില്‍ നിർണായക വാദം; പിണറായിക്കും വീണയ്ക്കും റിയാസിനുമായി പ്രമുഖ അഭിഭാഷകരുടെ നിര