
തിരുവനന്തപുരം: സർക്കാർ സർവ്വീസിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പിഎസ് സി തീരുമാനം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണത്തിനായി സർക്കാർ ഉത്തരവിറങ്ങിയ ഒക്ടോബർ 23 മുതൽ നടപ്പാക്കാനാണ് തീരുമാനം. 23 മുതൽ നാളെ വരെ അപേക്ഷ നൽകാൻ സമയപരിധിയുള്ള റാങ്ക് പട്ടികകൾക്കും സംവരണം ബാധകമാക്കും. അർഹരായവർക്ക് അപേക്ഷിക്കാൻ പത്ത് ദിവസം കൂടി നീട്ടിനൽകാനും ഇന്ന് ചേർന്ന പിഎസ് സി യോഗം തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam