സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിജിലൻസിന് കൈമാറണമെന്ന് ഡിജിപി

By Web TeamFirst Published Nov 2, 2020, 2:08 PM IST
Highlights

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്ഐടിഐഎല്ലിലെ സ്പേസ് പാർക്കിൽ കരാർ ജോലി നേടിയ സ്വപ്നക്കെതിരെ കെഎസ്ഐടിഐഎൽ മേധാവി ജയശങ്കർ പ്രസാദാണ് കേസ് നൽകിയത്. 

തിരുവന്തപുരം: സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിൽ കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിക്കുന്ന കേസാണ് വിജിലൻസിന് കൈമാറാണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്ഐടിഐഎല്ലിലെ സ്പേസ് പാർക്കിൽ കരാർ ജോലി നേടിയ സ്വപ്നക്കെതിരെ കെഎസ്ഐടിഐഎൽ മേധാവി ജയശങ്കർ പ്രസാദാണ് കേസ് നൽകിയത്. 

ശിവശങ്കർ ഇടപെട്ടുള്ള നിയമനത്തിൽ എം ശിവശങ്കറിനെയും പരാതിക്കാരനായ ജയശങ്കർ പ്രസാദിനെയും പ്രതിചേർക്കണമെന്ന നിയമവശവും കന്‍റോണ്‍മെന്‍റ് പൊലീസ് കൈകൊണ്ടില്ല.ഇതിനിടെയാണ് വിജിലൻസിന് കൈമാറാനുള്ള ഡിജിപിയുടെ ആവശ്യം.

click me!