പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; മൂല്യനിര്‍ണയത്തിലെ വീഴ്ചകളിലേക്ക് അന്വേഷണം

Published : Jul 24, 2026, 10:46 AM IST
psc

Synopsis

പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിര്‍ണയത്തിലെ വീഴ്ചകളിലേക്കും അന്വേഷണം തുടങ്ങി.

പത്ത് മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്ച്ച വന്നിട്ടുണ്ടോ, വിവേചന അധികാരം വിനിയോഗിച്ചതിൽ സ്വജന‌പക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനെന്ന് സംശയമെന്ന് ബന്ധുക്കൾ
ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടി; കാസർകോട്ടെ കോൺഗ്രസ് നേതാവിനെതിരെ പരാതി