
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിനും എഴുതാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. സാഹിത്യ-സാംസ്‌കാരിക നായകരുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് രമേശ് ചെന്നത്തില കത്തയച്ചത്.
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവയത്രി സുഗതകുമാരി, കവി മധുസൂദനന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരാണ് പിഎസ്‍സി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇവരുടെ ആവശ്യം തികച്ചും ന്യായമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.
മലയാള ഭാഷയ്ക്ക് സര്‍ക്കാര്‍ വളരെയെധികം പ്രധാന്യം നല്‍കുന്ന സാഹചര്യത്തില്‍ പബ്ളിക് കമ്മീഷന്റെ പരീക്ഷകള്‍ മാതൃഭാഷയില്‍ കൂടി എഴുതാനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. യൂണിയൻ പബ്‌ളിക്ക് സര്‍വ്വീസ് കമ്മീഷന്‍റെ പരീക്ഷകളെല്ലാം ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലും എഴുതാം.
അതുപോലെ കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍റെ പരീക്ഷകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും എഴുതാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സാംസ്‌കാരിക സമൂഹം ഉന്നയിക്കുന്ന ആവശ്യത്തിനൊപ്പമാണ് പ്രതിപക്ഷവും. മലയാള ഭാഷയ്ക്ക് മുന്‍തൂക്കവും പ്രാധാന്യവും നല്‍കുന്ന നടപടി പി എസ്‍സിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam