ചോദ്യക്കടലാസിന്റെ സീൽ ഇളകിയെന്ന പ്രചാരണം: വിശദീകരണവുമായി പിഎസ്‌സി

Published : Nov 06, 2020, 09:27 PM ISTUpdated : Nov 06, 2020, 09:33 PM IST
ചോദ്യക്കടലാസിന്റെ സീൽ ഇളകിയെന്ന പ്രചാരണം: വിശദീകരണവുമായി പിഎസ്‌സി

Synopsis

ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ പരീക്ഷ നടത്തിപ്പ് വരെയുളള കാര്യങ്ങളിൽ ജാഗ്രതയോടെയാണ് പിഎസ് സി പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ചോദ്യക്കടലാസിന്റെ സീൽ ഇളകിയിരുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റെന്ന് പിഎസ്‌സി അധികൃതർ. അസി. പ്രൊഫസർ തസ്തിക പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഒരു ഉദ്യോഗാർത്ഥിയുടെ ശബ്ദസന്ദേശം പ്രചരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ പരീക്ഷ നടത്തിപ്പ് വരെയുളള കാര്യങ്ങളിൽ ജാഗ്രതയോടെയാണ് പിഎസ്‌സി പ്രവർത്തിക്കുന്നത്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പിഎസ്‌സി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്