പിഎസ് സി പട്ടിക: ഉദ്യോഗാര്‍ത്ഥികളുടെ എതിർപ്പിൽ പ്രതികരണവുമായി കോടിയേരി

Published : Aug 09, 2020, 12:53 PM ISTUpdated : Aug 09, 2020, 05:20 PM IST
പിഎസ് സി പട്ടിക: ഉദ്യോഗാര്‍ത്ഥികളുടെ എതിർപ്പിൽ പ്രതികരണവുമായി കോടിയേരി

Synopsis

പട്ടികയിലുള്ള ഭൂരിപക്ഷത്തിനും ജോലി കിട്ടാറില്ല, ഒഴിവിനെക്കാൾ നിരവധി ഇരട്ടി ലിസ്റ്റ് തയ്യാറാക്കുന്നതാണ് പ്രശ്നം

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സര്‍ക്കാര്‍ ജോലി കിട്ടാക്കനിയായി തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിഎസ്സി റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ അസംതൃപ്തിയും പ്രതിഷേധവും സ്വാഭാവികമാണ്. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്നും കോടിയേരി പറഞ്ഞു.

പട്ടികയിലുള്ള ഭൂരിപക്ഷത്തിനും ജോലി കിട്ടാറില്ല. ഒഴിവിനെക്കാൾ നിരവധി ഇരട്ടി ലിസ്റ്റ് തയ്യാറാക്കുന്നതാണ് പ്രശ്നം. ജോലി കിട്ടാതാകുമ്പോൾ ആശങ്ക ഉണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. 

പിഎസ്സി റാങ്ക് പട്ടികയിൽ ഉണ്ടായിട്ടും നിയമനം കിട്ടാത്ത ഉദ്യാഗാർത്ഥികളുടെ ആശങ്ക ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയാക്കിയിരുന്നു. മികച്ച പ്രതികരണമാണ് "പണി" കിട്ടിയവര്‍ എന്ന പേരിൽ നൽകിയ വാർത്താ പരമ്പരക്ക് കിട്ടിയത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും