'സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കും, വിവാദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിക്കും'; പി എസ് സി ചെയർമാനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി

Published : Nov 02, 2026, 07:48 PM IST
kerala psc

Synopsis

ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നൽകിയത്. എന്തെങ്കിലും വിവാ​ദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്.

തിരുവനന്തപുരം: പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി. പി എസ് സി ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നൽകിയത്. എന്തെങ്കിലും വിവാ​ദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്.

അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാനായ എം ആർ ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കൂടിയാലോചനകളുമില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുക്കുക. എന്തെങ്കിലും വിവാ​ദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിചാരുമെന്നും സെക്രട്ടറി നൽകിയ മൊഴിയിലുണ്ട്. പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് പി എസ് സി സെക്രട്ടറി പി എസ് സി ചെയർമാനെതിരേ മൊഴി നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡ് അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ 'ഗോൾഡൻ ഗോൾ' പദ്ധതി; ആദ്യഘട്ടം മൂന്ന് ജില്ലകളിൽ
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ നടപടി, ചെയർമാനടക്കം സസ്പെൻഷൻ; പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് എസ്എഫ്ഐ