മോഹനകൃഷ്ണൻ അനുസ്മരണം: ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് നേതൃത്വം

Published : Dec 30, 2023, 10:07 AM IST
മോഹനകൃഷ്ണൻ അനുസ്മരണം: ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് നേതൃത്വം

Synopsis

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ എതിര്‍പ്പ് കാര്യമാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ച് പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം

മലപ്പുറം: മുൻ എംഎൽഎയും ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതിൽ പരസ്യ പ്രതികരണം വിലക്കി. കെപിസിസി നേതൃത്വത്തിന്റേതാണ് നടപടി. മലപ്പുറത്തെ യൂത്ത് കോൺഗ്രസ്‌ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സര്‍ക്കുലറും പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയാൽ കർശന നടപടിയെന്നു സർക്കുലർ വ്യക്തമാക്കുന്നു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. സംഘടനാപരമായ കാര്യങ്ങൾ നവമാധ്യമങ്ങളിൽ ഉന്നയിക്കരുതെന്നാണ് നിര്‍ദ്ദേശം. വസ്തുനിഷമായി പരാതി ലഭിച്ചാൽ നടപടി എടുത്ത ശേഷമേ വിശദീകരണം നൽകാൻ അവസരമുണ്ടാകൂവെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നൽകുന്നു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ എതിര്‍പ്പ് കാര്യമാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ച് പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം. മോഹനകൃഷ്ണന്റെ മകനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ പിടി അജയ് മോഹൻ ചെയര്‍മാനായ ട്രസ്റ്റിന്‍റെ പേരിലുള്ള പരിപാടിയാണിത്. അതിനാൽ തന്നെ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ഇക്കാര്യത്തില്‍  ട്രസ്റ്റ് ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാനായ പിടി അജയ് മോഹനാണ് ട്രസ്റ്റിന്‍റെ ചെയര്‍മാന്‍. അടുത്ത മാസം പത്തിനാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം