'പാപ്പാഞ്ഞിയെ പൊളിക്കാനുള്ള ഉത്തരവ് അം​ഗീകരിക്കാനാകില്ല; അനുമതി നേടിയാണ് ഒരുക്കങ്ങൾ നടത്തിയത്': കൗൺസിലർ

Published : Dec 30, 2023, 09:55 AM IST
'പാപ്പാഞ്ഞിയെ പൊളിക്കാനുള്ള ഉത്തരവ് അം​ഗീകരിക്കാനാകില്ല; അനുമതി നേടിയാണ് ഒരുക്കങ്ങൾ നടത്തിയത്': കൗൺസിലർ

Synopsis

നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ്‌ ഉത്തരവ് എന്നും കൗൺസിലർ പറഞ്ഞു.   

കൊച്ചി: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാർഡ് കൗൺസിലർ. ആർഡിഒ ഉത്തരവ് അം​ഗീകരിക്കാൻ കഴിയില്ല.  എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് വാർഡ് കൗൺസിലർ ബനഡിക്റ്റ് വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ്‌ ഉത്തരവ് എന്നും കൗൺസിലർ പറഞ്ഞു. 

കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് ആർഡിഒയുടെ നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ

ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം