1000 ദിനാഘോഷത്തിന്‍റെ തിരക്കിൽ കർഷകരെ മറന്നു: എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായി പിടി തോമസ് എംഎൽഎ

By Web TeamFirst Published Mar 1, 2019, 12:23 PM IST
Highlights

സർക്കാർ 1000 ദിനാഘോഷത്തിന്‍റെ തിരക്കിലാണ്. അതിനാലാണ് കർഷകരുടെ പ്രശ്നങ്ങൾ കാണാത്തതെന്നും പി ടി തോമസ് കുറ്റപ്പെടുത്തി. 

ഇടുക്കി: ഇടുക്കിയിലെ കർഷക ആത്മഹത്യകൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന എ കെ ബാലന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പിടി തോമസ് എംഎൽഎ. 

കർഷക ആത്മഹത്യകൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണ്. സർക്കാർ 1000 ദിനാഘോഷത്തിന്‍റെ തിരക്കിലാണ്. അതിനാലാണ് കർഷകരുടെ പ്രശ്നങ്ങൾ കാണാത്തതെന്നും പി ടി തോമസ് കുറ്റപ്പെടുത്തി. 

കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ രേഖകൾ തയ്യാറാക്കുന്ന തിരക്കിൽ ജോയ്‌സ് ജോർജ് എംപിക്കും കർഷക പ്രശ്ങ്ങൾ നോക്കാൻ നേരമില്ല. എൽഡിഎഫിന്‍റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം വിധി എഴുതുമെന്നും പിടി തോമസ് പറഞ്ഞു.

കടക്കെണിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവർക്ക് ജീവനൊടുക്കേണ്ടിവന്നത്. എന്നാൽ ഈ കർഷക ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രി എ കെ ബാലന്‍റെ പ്രസ്താവന. കർഷക ആത്മഹത്യകൾ സർക്കാർ നയത്തിന്‍റെ ഫലമല്ലെന്നും സർക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

click me!