DYFI : ഒടുവില്‍ പുഷ്പന് ഡിവൈഎഫ്‌ഐയുടെ സ്‌നേഹ വീടൊരുങ്ങി; മുഖ്യമന്ത്രി താക്കോല്‍ കൈമാറി

Published : Nov 28, 2021, 10:39 AM ISTUpdated : Nov 28, 2021, 10:46 AM IST
DYFI : ഒടുവില്‍ പുഷ്പന് ഡിവൈഎഫ്‌ഐയുടെ സ്‌നേഹ വീടൊരുങ്ങി; മുഖ്യമന്ത്രി താക്കോല്‍ കൈമാറി

Synopsis

ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും  പുഷ്പന് പുതിയ വീട്  നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്‌ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കണ്ണൂര്‍: കൂത്തുപറമ്പ്  (koothuparamba) വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്ഐ (DYFI)  പ്രവര്‍ത്തകനായിരുന്ന പുഷ്പന് (Pushpan)  ഡിവൈഎഫ്ഐ  നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പുഷ്പന്റെ ചൊക്ലി മേനപ്പുറത്തുള്ള വീട്ടിലെത്തിയാണ് താക്കോല്‍ കൈമാറിയത്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും  പുഷ്പന് പുതിയ വീട്  നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്‌ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മനുതോമസ്, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു. തറവാട് വീടിന് സമീപത്താണ് ഇരുനില വീട് നിര്‍മ്മിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് പുഷ്പന് എല്ലാ സൗകര്യങ്ങളോടെയും വീടൊരുങ്ങുന്നത്.

കടുപ്പിച്ച് കര്‍ണാടക; കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം, കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തിൽ ഭാര്യമാരെ മർദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷൻമാരുടെ എണ്ണം കൂടി; ദേശീയ കുടുംബാരോഗ്യ സർവേ കണക്ക്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച; 'പ്രായിശ്ചിത്തമായി' ഗോവര്‍ധൻ സമര്‍പ്പിച്ച മാലയും കണക്കിൽപ്പെടുത്തിയില്ല
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ