പുത്തുമല: അവസാനം കണ്ടെടുത്ത മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും

Published : Aug 30, 2019, 11:44 AM IST
പുത്തുമല: അവസാനം കണ്ടെടുത്ത മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും

Synopsis

ഡി.എന്‍.എ. പരിശോധനാഫലം ബുധനാഴ്ച ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും വൈകുകയായിരുന്നു. 

കല്‍പ്പറ്റ: പുത്തുമലയില്‍ നിന്ന് അവസാനം തിരച്ചില്‍ സംഘം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കുമെന്ന് അധികൃതര്‍. ഫലം ബുധനാഴ്ച ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും വൈകുകയായിരുന്നു. 

പുത്തുമലയില്‍ നിന്ന് ഒഴുകി പോയി ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് കഴിഞ്ഞ 19ന് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. ആരുടേതെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് അധികൃതര്‍ ഡി.എന്‍.എ. പരിശോധനക്കായി അയച്ചത്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ ഷൈല, നബീസ എന്നീ സ്ത്രീകളാണ് ഉള്ളതെന്ന് അധികൃതര്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല
'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാകില്ല, വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം'; പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ