പുത്തുമല ദുരന്തം; പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാതെ പോയ 16 കുടുംബങ്ങൾ സമരം തുടങ്ങി

Published : Nov 02, 2020, 11:48 AM ISTUpdated : Nov 02, 2020, 01:30 PM IST
പുത്തുമല ദുരന്തം; പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാതെ പോയ 16 കുടുംബങ്ങൾ സമരം തുടങ്ങി

Synopsis

ഉരുൾപൊട്ടലിൽ വീട് നഷ്ടമായിട്ടും പുനരധിവാസ പദ്ധതിൽപെടാതെ പോയ 4 കുടുംബങ്ങളും സ്ഥലം നഷ്ടപ്പെട്ട 12 പേരുമാണ് സമരം നടത്തുന്നത്. 

വയനാട്: പുത്തുമലയിലെ പ്രളയപുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാതെ പോയ 16 കുടുംബങ്ങൾ വയനാട് കളക്ട്രേറ്റ് പടിക്കൽ സമരം തുടങ്ങി. മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിലാണ് സമരം. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നതാണ് ഇവരുടെ ആവശ്യം.

ഉരുൾപൊട്ടലിൽ വീട് നഷ്ടമായിട്ടും പുനരധിവാസ പദ്ധതിൽപ്പെടാതെ പോയ 4 കുടുംബങ്ങളും സ്ഥലം നഷ്ടപ്പെട്ട 12 പേരുമാണ് സമരം നടത്തുന്നത്. പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത പൂത്തകൊല്ലിയിൽ 57 കുടുംബങ്ങൾക്കാണ് വീട് നിർമ്മിക്കുന്നത്. ശേഷിക്കുന്ന ഭൂമിയിൽ വീടോ സ്ഥലമോ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 

7 ഏക്കർ ഭൂമിയാണ് പുരധിവാസ പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ളത്. നേരത്തെ 40 കുടുംബങ്ങൾ സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് സ്വന്തം നിലക്ക് ഭൂമി വാങ്ങിയിരുന്നു. ഈ രണ്ട് പട്ടികയിലും പെടാത്തവരുടെ കാര്യത്തിൽ ഉദ്യോഗസ്ഥ സ്ഥലത്തിലുള്ള അനാസ്ഥ ഉണ്ടായെന്നാണ് ദുരിതബാധിതരുടെ ആക്ഷേപം. അതേസമയം റവന്യൂ സംഘം പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം പലരുടെയും സ്ഥലം വാസ യോഗ്യമാണെന്ന കാരണം ചൂട്ടികാട്ടിയായിരുന്നു പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്തായത്. 

പുത്തകൊല്ലിയിൽ സമരം പ്രഖ്യാപിച്ചവർക്ക് നൽകാൻ സ്ഥലമില്ലെന്നാണ് പഞ്ചായത്തിന്‍റെ വാദം. എന്നാൽ പുത്തുമലയിൽ വൈദ്യുതി, റോഡ്, കുടിവെള്ള സൗകര്യങ്ങൾ പുനഃസ്ഥാപിക്കാത്തതിനാൽ ഇവിടെ താമസയോഗ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.
 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം