പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

Published : Sep 06, 2023, 11:48 AM ISTUpdated : Sep 06, 2023, 11:52 AM IST
പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

Synopsis

സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തിൽ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

കൊച്ചി: പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സംഭവത്തിൽ സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. ആക്രമണത്തെ തുടർന്ന് ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

'പുതുപ്പള്ളിയിൽ ബിജെപി വോട്ടില്ലാതെ ചാണ്ടി ജയിക്കില്ല, വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയം': സിപിഎം

ജോൺസൺ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ​ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ പൊതിയക്കരയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നം​ഗസംഘമാണ് ജോൺസണെ ആക്രമിച്ചത്. ആക്രമണത്തിൽ ജോൺസന്റെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ജോണ്‍സണ് ആറുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്. 

പ്ലസ്ടു കോഴക്കേസ് കെ.എം. ഷാജിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോട‌തിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും 

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും രാഷ്ട്രീയ പോരിന് ശമനമില്ല. വോട്ടെടുപ്പ് ദിനം ഉമ്മൻചാണ്ടിയുടെ ചികിത്സാവിവാദം ഉയർത്തിയ സിപിഎം ഏറ്റവും ഒടുവിൽ  'വോട്ട് വാങ്ങൽ' ആരോപമാണ് ഉയർത്തുന്നത്. ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. മണ്ഡലത്തിൽ ബിജെപിക്ക് 19000 ത്തോളം വോട്ടുണ്ട്. ബിജെപി വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ ജയിക്കാനാകില്ല. ആ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നു. കൌണ്ടിംഗിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളു. ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കും. ബൂത്തുകളിൽ വോട്ടിംഗ് വൈകിപ്പിച്ചെന്നത് യുഡിഎഫിന്റെയും ചാണ്ടി ഉമ്മന്റെയും ആരോപണം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'