പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം, ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം: കളം നിറഞ്ഞ് ഇരുമുന്നണികളും

Published : Aug 13, 2023, 06:43 AM IST
പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം, ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം: കളം നിറഞ്ഞ് ഇരുമുന്നണികളും

Synopsis

മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം തൃശ്ശൂരിൽ ചേർന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാർത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. 

കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണം കൊഴുക്കുന്നു. അവധി ദിനത്തിൽ ​ഗൃഹസമ്പർക്ക പരിപാടികളുമായി കളം നിറയാൻ ഇരു മുന്നണികളും രം​ഗത്തെത്തിയിരിക്കുകയാണ്. രാഹുൽ പ്രചാരണത്തിന് എത്തുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും.  ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പുതുപ്പള്ളിയിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികൾ. ഗൃഹസമ്പർക്ക പരിപാടികൾക്കാണ് ഇരു സ്ഥാനാർത്ഥികളും  ഇന്ന് പ്രാമുഖ്യം നൽകുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം തൃശ്ശൂരിൽ ചേർന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാർത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കൾ മത്സരിക്കാൻ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്. 

ഇതാ കണ്ണൂരിൽ നിന്നുള്ള വീഡിയോ, പുതുപ്പള്ളി വീഡിയോ വരട്ടെ'; ചാണ്ടി ഉമ്മൻ്റെ വെല്ലുവിളി ഏറ്റെടുത്ത് എംബി രാജേഷ്
 

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി