നെഞ്ചിടിപ്പോടെ പുതുപ്പള്ളി, വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം പോസ്റ്റൽ വോട്ടുകൾ; സൂചനകൾ അറിയാം 

Published : Sep 08, 2023, 08:15 AM ISTUpdated : Sep 08, 2023, 08:26 AM IST
നെഞ്ചിടിപ്പോടെ പുതുപ്പള്ളി, വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം പോസ്റ്റൽ വോട്ടുകൾ; സൂചനകൾ അറിയാം 

Synopsis

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. 

കോട്ടയം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. 

ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ്  യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫല സൂചന കിട്ടും. കടുന്ന മത്സരം നടന്ന 2021 പോലും ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം. 

പുതുപ്പള്ളിയിലെ ജനം പറയുന്നത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ; ശുഭ പ്രതീക്ഷയിൽ ജെയ്ക്ക്

പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്,പാന്പാടി,പുതുപ്പള്ളി, മീനടം,വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ കിട്ടിത്തുടങ്ങും. 

നിയമസഭയിൽ ഇനി നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ, റെക്കോർഡ് ഭൂരിപക്ഷം ഉറപ്പ്: തിരുവഞ്ചൂർ

പുതുപ്പള്ളിയുടെ മനസറിയാം, തെരഞ്ഞെടുപ്പ് ഫലം തസ്മയം

 


 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം