'താൻ കുത്തുന്നത് കൊമ്പനോട്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകൾ'; പരിഹാസവുമായി പി വി അന്‍വര്‍

Published : Oct 04, 2024, 11:02 AM IST
'താൻ കുത്തുന്നത് കൊമ്പനോട്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകൾ'; പരിഹാസവുമായി പി വി അന്‍വര്‍

Synopsis

നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. നിയമസഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും സീറ്റില്ലെങ്കിൽ നിലത്തിരിക്കുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറം: സര്‍ക്കാരിനും പൊലീസിനുമെതിരെ വിമര്‍ശനം തുടര്‍ന്ന് പി വി അൻവർ എംഎൽഎ. താൻ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു. തനിക്കെതിരെ കേസുകൾ ഇനിയും വന്നു കൊണ്ടോയിരിക്കാം. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. എൽഎൽബി പഠിക്കാൻ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പി വി അൻവർ പരിഹസിച്ചു. ഫോൺ ചോർത്തുന്നതിൽ കേസില്ല. ഫോൺ ചോർത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ് ഇതെന്ത് നീതിയാമെന്ന് പി വി അൻവർ ചോദിച്ചു.

അതേസമയം, നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. ഞായറാഴ്ച്ച സമ്മേളനത്തിന് ശേഷം തിങ്കളാഴ്ച്ച സഭയിലെത്താൻ കഴിയുമെന്ന് കരുതുന്നില്ല. നിയമസഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും സീറ്റില്ലെങ്കിൽ നിലത്തിരിക്കുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. സഭയിൽ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതിൽ ഉത്തരവാദിത്വം എൽഡിഎഫിനാണ്. സിപിഎമ്മിന് എന്നെ പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും പി വി അൻവർ വിമര്‍ശിച്ചു. 

Also Read: ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് പരാതി; പി വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസ്

പി ശശിയുടെ വക്കീൽ നോട്ടീസിനെ നേരിടുമെന്നും അൻവർ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. തനിക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെയല്ല എഴുതിക്കൊടുത്ത് വിളിപ്പിക്കുന്നവരെ അതേ പോലെ നേരിടും. എഡിജിപി എം ആർ അജിത്ത് കുമാറിനെ ഉടൻ തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് തനിക്കും അറിയാം. സസ്പെൻ്റ് ചെയ്യുകയാണ് വേണ്ടത്. അത് ചെയ്യില്ല. തന്നെ കുറ്റവാളിയായി ജയിലിലടക്കാനാണ് നീക്കം. പാവപ്പെട്ട സഖാക്കൾ ഇത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ