'കോടാലി' വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍ ; 'എംവി ഗോവിന്ദന് ആദ്യം ക്ലാസെടുത്ത് കൊടുക്കണം'

Published : Oct 22, 2024, 07:00 PM IST
'കോടാലി' വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍ ; 'എംവി ഗോവിന്ദന് ആദ്യം ക്ലാസെടുത്ത് കൊടുക്കണം'

Synopsis

അൻവര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പരിഹാസത്തിന് മറുപടിയുമായി പിവി അൻവര്‍.കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അൻവര്‍

തൃശൂര്‍: പിവി അൻവര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പരിഹാസത്തിന് മറുപടിയുമായി പിവി അൻവര്‍. എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്ന് പിവി അൻവര്‍ തൃശൂര്‍ വരവൂരിൽ നടന്ന പരിപാടിക്കിടെ പറഞ്ഞു. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അൻവര്‍ പറഞ്ഞു. പിവി അൻവര്‍ കോടാലിയാണെന്ന് പണ്ടേ പറഞ്ഞതല്ലെയെന്നായിരുന്നു എംവി ഗോവിന്ദന്‍റെ പരിഹാസം. ഇതിനുപിന്നാലെയാണ് എംവി ഗോവിന്ദന് ക്ലാസ് എടുക്കണമെന്ന് പറഞ്ഞ് അൻവര്‍ തിരിച്ചടിച്ചത്.

അതേസമയം, കഴിഞ്ഞദിവസം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പറയാത  നടത്തിയ വിമര്‍ശനത്തിലും പിവി അൻവര്‍ വിശദീകരണവുമായി രംഗത്തെത്തി. പറഞ്ഞതിൽ ഒരു മാറ്റവുമില്ലെന്നും ഈ സമുദായത്തിന്‍റെ പൊതുവികാരം ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും പിവി അൻവര്‍ പറഞ്ഞു.  വലിയ നേതാക്കളായതിനു ശേഷം ഈ സമുദായത്തിൽ പെട്ടവരെന്ന് പറയാൻ അവർക്ക് വലിയ കുറവാണെന്നും എൻകെ സുധീറിനെകാൾ എന്ത് ശേഷിയാണ് ചേലക്കരയിൽ  മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഉള്ളത്? നേതാക്കളുടെ ചൊൽപ്പടിക്ക് സുധീർ നിൽക്കില്ല.

സുധീറിന് അഭിപ്രായം ഉണ്ട്. കോൺഗ്രസ് നേതൃത്വം ചെയ്തത് ചെയ്യാൻ പാടില്ലാത്ത കാര്യം. ജയിക്കാനുള്ള ചവിട്ടുപടിയായി മാത്രം സംവരണം ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം. ഈ തെരഞ്ഞെടുപ്പ് പിണറായി ഇസത്തിനെതിരായ തെരഞ്ഞെടുപ്പാണ്. രമ്യയുടെ വിദ്യാഭ്യാസ യോഗ്യത തന്നെയാണ് ഡീ മെറിറ്റ്. ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിലെ ചില പരാമർശങ്ങൾ  ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദംപ്രകടിപ്പിക്കുന്നുവെന്ന് പിവി അൻവര്‍ എംഎല്‍എ പ്രസ്താവനയും ഇറക്കിയിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ടവർ മേക്കപ്പിട്ട് നടക്കരുതെന്ന നിലപാടൊന്നും ഇവിടെ ആർക്കുമില്ല.  

എല്ലാവരും നന്നായി ജീവിക്കണമെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഞാനും എന്റെ രാഷ്ട്രീയമുന്നേറ്റവും ശ്രമിക്കുന്നതെന്നും അൻവർ. ദലിത് വിഭാഗത്തിൽനിന്നും ഉയർന്നുവരുന്ന നേതാക്കൾ, അധികാര സ്ഥാനത്തെത്തിയാൽ അവർ വന്ന വഴി മറക്കുകയും തങ്ങളെ നേതാക്കളാക്കിയ ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ആരുടെ പ്രതിനിധികളായാണോ പാർലമെന്റിലും നിയമസഭകളിലുമെത്തുന്നത് അവരെ മറക്കുന്നുവെന്ന വിമർശനം ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ നിരന്തരം ഉയർത്തുന്നതാണ്. ഇതേതെങ്കിലും ദലിത് സ്ത്രീനേതാവിനെതിരെയുമുള്ളതല്ല. വ്യക്തിപരമായി ആരേയും അധിക്ഷേപിക്കാനല്ല അത്തരമൊരു പരാമർശം നടത്തിയതെന്നും പി.വി.അൻവർ വിശദീകരിച്ചു.

സതീശനെതിരെ വീണ്ടും പി വി അൻവർ; 'ഒരു വാതിൽ അല്ലേ അടഞ്ഞുള്ളൂ, കെപിസിസിയുടെ ജനലും വാതിലും തുറന്നിട്ടിരിക്കുകയാണ്'

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി