അൻവർ വിളിക്കാതെ കയറി വന്നതെന്ന് ലീഗ് പ്രാദേശിക നേതൃത്വം; സ്വീകരിച്ചത് ആതിഥ്യമര്യാദയുടെ പേരിലെന്ന് വിശദീകരണം

Published : Oct 23, 2024, 03:01 PM IST
അൻവർ വിളിക്കാതെ കയറി വന്നതെന്ന് ലീഗ് പ്രാദേശിക നേതൃത്വം; സ്വീകരിച്ചത് ആതിഥ്യമര്യാദയുടെ പേരിലെന്ന് വിശദീകരണം

Synopsis

ചേലക്കരയിൽ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ച് പി.വി.അൻവർ. ക്ഷണിക്കാതെ വന്നുകയറിയതെന്ന് ലീഗ് പ്രാദേശിക നേതാക്കൾ

തൃശ്ശൂർ: ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ സന്ദർശിച്ചതിൽ വിശദീകരണവുമായി പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു. അൻവർ വന്നപ്പോൾ ആതിഥ്യ മര്യാദയുടെ പേരിൽ ഓഫീസിലേക്ക് സ്വീകരിക്കുക മാത്രമാണ് ചെയ്തത്. പള്ളത്തെ ഒരു ക്ലബിൽ അൻവർ സന്ദർശനം നടത്തിയിരുന്നുവെന്നും ഇതിന് ശേഷം പെട്ടെന്ന് മുസ്‌ലിം ലീഗ് ഓഫീസിലേക്ക് കയറിവന്നതാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ.സുധീറിനൊപ്പം പി.വി.അൻവർ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ