പി.വി അന്‍വറിന് 18.57 കോടിയുടെ ജംഗമ ആസ്തി; ബാധ്യത 16.94 കോടി

Web Desk   | Asianet News
Published : Mar 20, 2021, 05:06 PM ISTUpdated : Mar 20, 2021, 08:33 PM IST
പി.വി അന്‍വറിന് 18.57 കോടിയുടെ ജംഗമ  ആസ്തി; ബാധ്യത 16.94 കോടി

Synopsis

ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണവുമുണ്ട്.

നിലന്പൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്‍റെ മൊത്തം ജംഗമ ആസ്തി 18.57 കോടിയാണ് എന്നാണ് തെരഞ്ഞെടുപ്പ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത് . 16.94 കോടിയാണ് അന്‍വറിന് ബാധ്യതയായുള്ളത്. രണ്ട് ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും മൂല്യം വരുന്ന ആസ്ഥിയുണ്ട്. സ്വയാര്‍ജിത ആസ്തിയുടെ കമ്പോള വില 34.38 കോടിയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണവുമുണ്ട്. നിലമ്പൂർ മണ്ഡലം വരണാധികാരി കെ.ജെ മാർട്ടിൻ ലോവലിന്‍റെ ഓഫീസിലെത്തിയാണ് പി.വി അന്‍വര്‍ പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും കോണ്‍ഗ്രസിലെ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ചാണ് അന്‍വര്‍ നിയമസഭയിലെത്തിയത്. നിലമ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് വി വി പ്രകാശാണ്.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത