
കോഴിക്കോട് : പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിംഗ് ഇന്ന്. അൻവറിനും കുടുംബാംഗങ്ങൾക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ കൈവശമുള്ള ഭൂമി സംബന്ധിച്ച് അൻവറോ കുടുംബാംഗങ്ങളോ ലാൻഡ് ബോർഡിനു മുൻപിൽ വിശദമായ രേഖകൾ ഒന്നും സമർപ്പിച്ചിട്ടില്ല. അൻവറിന്റെയും കുടുംബത്തെയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ. എന്നാൽ ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി.ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് സെപ്റ്റംബർ 7 വരെ സമയം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam