കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ; 2022 ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Published : Jun 13, 2021, 01:28 PM ISTUpdated : Jun 13, 2021, 01:31 PM IST
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ; 2022 ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Synopsis

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ പണി അറുപത് ശതമാനം പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അടക്കം ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.

തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി. 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. 

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ നാട്ടുകാരുടേയും പ്രദേശവാസികളുടേയും പരാതി വ്യാപകമായതോടെയാണ് മന്ത്രി സ്ഥലത്ത് നേരിട്ട് എത്തിയത്.  പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അടക്കം ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.

രണ്ട് വര്‍ഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന പറഞ്ഞ് പണി തുടങ്ങി രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍വ്വീസ് റോഡ് നിര്‍മ്മാണം പോലും പൂർത്തിയാകാത്ത അവസ്ഥയാണ്. കഴക്കൂട്ടം മുതൽ രണ്ടേ മുക്കാൽ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു പ്രത്യേക അന്വേഷണ സംഘം
കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങിൽ സുപ്രധാന മാറ്റം; സ്വകാര്യ ബസുകളിലെ പോലെ ടിക്കറ്റ് നിരക്കുകൾ ഇനി മാറിക്കൊണ്ടിരിക്കും, ഫ്ലെക്‌സി നിരക്ക് ഈടാക്കും