ചാക്കില്‍ കെട്ടിവച്ചത് പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം കോഴിക്കോട് കൊയിലാണ്ടി

Published : Jul 23, 2026, 08:30 PM IST
python found tied inside sack at kozhikode mcf centre

Synopsis

ഹരിത കര്‍മസേന ജീവനക്കാര്‍ പെരുമ്പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഹരിത കര്‍മസേന ജീവനക്കാര്‍ പെരുമ്പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) സെന്‍ററിലാണ് വലിയ ചാക്കിനുള്ളില്‍ മറ്റൊരു പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ച നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്താമ്പിയിലെ എം.സി.എഫില്‍ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിക്കുകയായിരുന്നു ഹരിത കര്‍മസേനാംഗങ്ങള്‍.

പ്ലാസ്റ്റിക് ചാക്കില്‍ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാക്കിനുള്ളില്‍ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. പേടിച്ചരണ്ട ജീവനക്കാര്‍ പെട്ടെന്ന് മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂര്‍വ്വം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമായാണെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎസ് പ്രശാന്തിന് ജയിൽവാസം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയടക്കം റിമാൻഡ് ചെയ്തു
എൽഡിഎഫ് കാലത്തെ പ്രഖ്യാപനം വർഷങ്ങളോളം ഫയലിൽ ഉറങ്ങി; മന്ത്രി ഒജെ ജനീഷിൻ്റെ ഇടപെടലിൽ കായികതാരങ്ങൾക്കുള്ള പാരിതോഷിക കുടിശിക തീർക്കാൻ 1.5 കോടി അനുവദിച്ചു