വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രം, അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത് 6 മാസം മുൻപ്; ഒരു നാടിനെ മുഴുവൻ വേദനിപ്പിച്ച് ദുരന്തം

Published : Jun 26, 2026, 08:39 AM IST
qatar blast victim arjuns body brought home to nadapuram

Synopsis

ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ട് മണിയോടെ മൃതദേഹം സംസ്കരിച്ചു. അപകടം നടന്ന പ്ലാന്‍റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുൻപാണ് അർജുന്‍റെ വിവാഹം നടന്നത്. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുൻപാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരടക്കം പതിമൂന്ന് പേരാണ് മരിച്ചത്. അർജുന് അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എംഎൽഎ കെ എം അഭിജിത്ത് വീട്ടിൽ എത്തി.

അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനിടയിലാണ് ഉഗ്രസ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

ഖത്തർ സർക്കാരിനും ജനങ്ങൾക്കും പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് യുഎഇയും ബഹ്‌റൈനും. അപകടത്തിൽ 13 പേർ മരണപ്പെട്ടതിൽ ഇരു രാജ്യങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തെത്തുടർന്ന് ഖത്തറിലെ ജനങ്ങൾക്കും ഭരണകൂടത്തിനും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാനും അതിന്‍റെ ആഘാതം ലഘൂകരിക്കാനും തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തർ അധികൃതർക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസം ബഹ്‌റൈനും പങ്കുവെച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും
മാസപ്പടി കേസ്: ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ