വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും

Published : Jun 26, 2026, 08:31 AM IST
Kerala Low Alcohol Liquor

Synopsis

വിവാദത്തിനിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല. ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി ആശയ വിനിമയം നടത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.

ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനബില്ലിലാണ് നികുതി ഘടന തുടർന്നേക്കുക. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.

അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ
'മുട്ടിൽ നിർത്തിയശേഷം കാലിൽ ചവിട്ടി, ചൂരലുകൊണ്ട് പലതവണ അടിച്ചു'; കളിയാക്കിയെന്ന് പറഞ്ഞ് അധ്യാപകൻ ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി