
തിരുവനന്തപുരം: ഹ്രസ്വ സന്ദർശനത്തിന് കേരളത്തിലേക്ക് എത്തുന്നവർക്ക് ക്വാറന്‍റീനിൽ ഇളവ് പ്രഖ്യാപിച്ചു. ബിസിനസ് ആവശ്യങ്ങൾക്കും ചികിത്സക്കും പരീക്ഷകൾക്കും വരുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്ക് പരമാവധി ഏഴ് ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ പരീക്ഷകൾക്കോ ആയി എത്തുന്നവർക്ക് പരീക്ഷയുടെ മൂന്ന് ദിവസം മുമ്പ് സംസ്ഥാനത്ത് പ്രവേശിക്കാം എന്നാണ് പുതുക്കിയ ചട്ടം. സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് കൊവിഡ് 19 ജാഗ്രതാ പോർട്ടലിലൂടെ ഇവർ പ്രവേശന പാസിന് അപേക്ഷിക്കണം. പരമാവധി ഏഴ് ദിവസം വരെ ഇവര്‍ക്ക് കേരളത്തില്‍ തങ്ങാം. സംസ്ഥാനത്ത് എത്തുന്നവർ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധവിമാരും ഉറപ്പ് വരുത്തണം എന്നും നിര്‍ദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam