പൊലീസുകാരന്‍റെ മരണം; സ്‍പിരിറ്റ് കിട്ടിയത് ആശുപത്രി ജീവനക്കാരിയുടെ കയ്യില്‍ നിന്നെന്ന് മൊഴി

By Web TeamFirst Published Jun 15, 2020, 2:45 PM IST
Highlights

ആശുപത്രിയിൽ നിന്നും കിട്ടിയ സ്‍പിരിറ്റ് ശീതളപാനിയത്തിൽ ചേർത്ത് ഒരാഴ്ച മുമ്പ് വിഷ്‍ണു കഴിച്ചപ്പോള്‍ വയറിന് അസുഖം വന്നിരുന്നു. പശുവിന്‍റെ മുറിൽ പുരട്ടാനാണെന്ന് പറഞ്ഞാണ് സ്പിരിറ്റ് വാങ്ങിയതെന്നാണ് വിഷ്‍ണുവിന്‍റെ മൊഴി. 

കൊല്ലം: കടയ്ക്കലിൽ ഐ ആർ ബറ്റാലിയനിലെ പൊലീസുകാരൻ അഖിലിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‍പിരിറ്റ് കിട്ടിയത് ആശുപത്രി ജീവനക്കാരിയുടെ കയ്യില്‍ നിന്നാണെന്ന് അറസ്റ്റിലായ വിഷ്‍ണു പൊലീസിന് മൊഴി നല്‍കി. വിഷ്‍ണുവും സുഹൃത്തുക്കളും കഴിച്ച സ്പിരിറ്റിന്‍റെ സാമ്പിള്‍ വിഷ്‍ണുവിന്‍റെ വീട്ടില്‍ നിന്നും പൊലീസിന് ലഭിച്ചു. 

ആശുപത്രിയിൽ നിന്നും കിട്ടിയ സ്‍പിരിറ്റ് ശീതളപാനിയത്തിൽ ചേർത്ത് ഒരാഴ്ച മുമ്പ് വിഷ്‍ണു കഴിച്ചപ്പോള്‍ വയറിന് അസുഖം വന്നിരുന്നു.  പശുവിന്‍റെ മുറിൽ പുരട്ടാനാണെന്ന് പറഞ്ഞാണ് സ്പിരിറ്റ് വാങ്ങിയതെന്നാണ് വിഷ്‍ണുവിന്‍റെ മൊഴി. വിഷ്‍ണുവിന്‍റെ സുഹൃത്തിന്‍റെ പ്രതിശ്രുത വധു ആശുപത്രി ജീവനക്കാരിയാണ്.

വെളളിയാഴ്ച രാത്രിയിലാണ് അഖിലും സുഹൃത്തുക്കളായ ഗിരീഷും ശിവപ്രിയനും വിഷണുവും മദ്യപിക്കുന്നത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതിന് പിന്നാലെ ഗിരീഷിനെയും ആശുപത്രിയിലെത്തിച്ചു. 

ഗിരീഷ് തീവ്രപരചിരണവിഭാഗത്തില്‍ തുടരുകയാണ്. ശിവപ്രിയനെയും വിഷ്‍ണുവിനെയും കസ്റ്റിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ശിവപ്രിയനും ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ വ്യാജമദ്യം ഉള്ളിൽ ചെന്നുവെന്ന് പൊലീസും എക്സൈസും സ്ഥരീകരിച്ചു. 

click me!