
തൃശ്ശൂര്‍: തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ഈ മാസം 7 ന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസൺ (65) ആണ് മരിച്ചത്. തൃശൂരിൽ കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.
ചാവക്കാട് ബ്ലാങ്ങാട് മീൻ ചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാാതെയാണ് ചന്ത പ്രവർത്തിക്കുന്നതെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മാസ്ക്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ 30 പേർക്കെതിരെ കേസടുത്തു. പ്രദേശത്ത് ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam