ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് ചോദ്യം: അസാധാരണ നടപടിയുമായി സര്‍ക്കാര്‍

Published : Jan 30, 2021, 12:13 PM ISTUpdated : Jan 30, 2021, 12:29 PM IST
ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് ചോദ്യം: അസാധാരണ നടപടിയുമായി സര്‍ക്കാര്‍

Synopsis

ഏതെങ്കിലും ഒരു കേന്ദ്ര ഏജൻസിയോട് അങ്ങോട്ട് വിവരങ്ങൾ ആരായുന്നത് അപൂര്‍വ്വ നടപടിയാണ്. 

തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് വിവരങ്ങൾ തേടി സംസ്ഥാന സര്‍ക്കാര്‍ . ഈന്തപ്പഴം ഇറക്കുമതിയിൽ ഡ്യൂട്ടി അടക്കാൻ ആര്‍ക്കാണ് ബാധ്യത , എത്ര പേർക്ക് ഇതുവരെ സമൻസ് അയച്ചു തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞത്. വിവരാവകാശ നിയമപ്രകാരം ആണ് കസ്റ്റംസിന് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസര്‍ ആണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കേന്ദ്ര ഏജൻസിയോട് വിവരങ്ങൾ ചോദിക്കുന്നത് അസാധാരണമായ നടപടിയാണ് . 

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരുടെ വീഴ്ചയാണെന്ന സുപ്രധാനമായ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം തേടുന്നത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയാര് എന്ന ചോദ്യം ചോദിക്കുന്നതിലൂടെ കസ്റ്റംസും പ്രതിരോധത്തിലാകുന്ന സ്ഥിതിയുണ്ടാകും. 

PREV
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം