ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെ; അയയാതെ ചന്ദ്രശേഖരൻ

Published : Apr 04, 2022, 01:10 PM IST
ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെ; അയയാതെ ചന്ദ്രശേഖരൻ

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓ‌ർഡിനേറ്റിം​ഗ് എ‍ഡിറ്റ‌‍ർ വിനു വി ജോണിനെതിരെ പോസ്റ്റ‌ർ ഒട്ടിച്ചത് താൻ അറിഞ്ഞില്ലെന്നും ചന്ദ്രശേഖരൻ വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ ന്യൂസ് അവർ ച‌ർച്ചയിൽ സ്വീകരിച്ച നിലപാടിലും മാർച്ച് നടത്താനെടുത്ത തീരുമാനത്തിലും ചന്ദ്രശേഖരൻ ഉറച്ച് നിൽക്കുന്നു.

തിരുവനന്തപുരം: വി ഡി സതീശൻ -  ഐഎൻടിയുസി തർക്കത്തിൽ കെപിസിസി ഇടപെട്ട് നടത്തിയ ചർച്ചയിലും പരിഹാരമായില്ല. ഐഎൻടിയുസി കോൺഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയിൽ തന്നെയാണെന്ന് ചന്ദ്രശേഖരൻ അവകാശപ്പെട്ടു. ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ല. സമരത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎൻടിയുസി കോൺ​ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആർ ചന്ദ്രശേഖരൻ ആവ‌ർത്തിക്കുകയാണ്. കോൺ​ഗ്രസുമായി ഇഴുകിച്ചേ‌‌ർന്നുണ്ടായ പ്രസ്ഥാനമാണ് ഐഎൻടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റിൽ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരൻ ആവ‌ർത്തിച്ചു. വി ഡി സതീശൻ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അ​ദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎൻടിയുസിയും കോൺ​ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓ‌ർഡിനേറ്റിം​ഗ് എ‍ഡിറ്റ‌‍ർ വിനു വി ജോണിനെതിരെ പോസ്റ്റ‌ർ ഒട്ടിച്ചത് താൻ അറിഞ്ഞില്ലെന്നും ചന്ദ്രശേഖരൻ വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ ന്യൂസ് അവർ ച‌ർച്ചയിൽ സ്വീകരിച്ച നിലപാടിലും മാർച്ച് നടത്താനെടുത്ത തീരുമാനത്തിലും ചന്ദ്രശേഖരൻ ഉറച്ച് നിൽക്കുന്നു. എന്നാൽ പോസ്റ്റ‌ർ ഒട്ടിച്ചത് താൻ അറിഞ്ഞില്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്. ഒട്ടിക്കരുതെന്നാണ് പറഞ്ഞതെന്നും ചന്ദ്രശേഖരൻ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം