സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ

By Web TeamFirst Published May 27, 2020, 2:53 PM IST
Highlights

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആർ ശ്രീലേഖ. ഫയർ ഫോഴ്സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വർഷം ഡിസംബറിൽ ശ്രീലേഖ വിരമിക്കും. നിലവിൽ ഗതാഗത കമ്മീഷണറാണ്. ‍എഡിജിപി എം ആർ അജിത് കുമാർ പുതിയ ഗതാഗത കമ്മീഷണറാകും. 

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഡിജിപി ശങ്കർറെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും. ഐപിഎസ് തലത്തിൽ വീണ്ടും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

പുതിയ ചീഫ് സെക്രട്ടറിക്കൊപ്പം ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണിക്കാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയായ വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്നത്. 1986  ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത . രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തക്ക് ഒൻപത് മാസത്തെ കാലയളവാണുള്ളത്. ടി കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. 

സർവ്വേ ഡയറക്ടറായ പ്രേംമിനെ തൻറെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞ വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. റീ ബിൽഡ് കേരളയുടെ മേധാവി സ്ഥാനത്തുനിന്നും നേരത്തെ മാറ്റിയിരുന്നു. ആസൂത്രണവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ഡോ എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഇഷിതാ റായ് കാർഷികോത്പാദന കമ്മീഷണറാകും. തിരുവനന്തപുരം, ആലുപ്പുഴ, കോട്ടയം, മലപ്പുറം കളക്ടർമാർ‍ക്ക് മാറ്റമുണ്ട്. 

തിരുവനന്തപുരം കലക്ടറായ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കും, ആലപ്പുഴ കലക്ടർ എം അജ്ഞനയെ കോട്ടയത്തേക്കും മാറ്റി
നവജോത് ഘോസാണ് തിരുവനന്തപുരം കളക്ടമാർ. സഹകരണ രജിസ്ട്രാ‌ർ കെ അലകസാണ്ടർ ആണ് ആലപ്പുഴ കലക്ടർ. 

click me!