ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ

Published : Dec 25, 2025, 01:46 PM IST
sabha, bjp

Synopsis

ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ക്രിസ്മസ് ദിനത്തിൽ ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ. സഭകളുടെ ആശങ്കകൾ ബിജെപിക്ക് എതിരായ ആയുധമാക്കുകയാണ് കോൺഗ്രസും സിപിഎമ്മും.

കൊച്ചി: ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ക്രിസ്മസ് ദിനത്തിൽ ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ. വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയത്തിലും വെളിച്ചം വീശട്ടെയെന്ന് കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്ര പട്ടികയിലേക്ക് മാറ്റാൻ ആരോ ശ്രമിക്കുകയാണെന്ന്  സിറോ മലബാർസഭ പ്രതികരിച്ചു. സഭകളുടെ ആശങ്കകൾ ബിജെപിക്ക് എതിരായ ആയുധമാക്കുകയാണ് കോൺഗ്രസും സിപിഎമ്മും.

ഉത്തർപ്രദേശിലും ഛത്തീസ്ഗഢിലും പാലക്കാടുമടക്കം ഉണ്ടായ വ്യാപക അക്രമങ്ങൾ ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് കാണിക്കുന്ന പ്രതികരണങ്ങളാണ് പാതിരാ കുർബാനയിലും ഇന്ന് ക്രിസ്മസ് ദിനത്തിലും വിവിധ സഭകളുടെയും സഭാ മേലധ്യക്ഷൻമാരുടെയും വാക്കുകളിൽ പ്രകടമാകുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞ് ചുരുക്കിയത് ആവർത്തിക്കുകയാണ് രാജ്യത്തെന്ന് സിറോ മലബാർ സഭയുടെ പ്രതികരണം.

സഭ നേതൃത്വത്തിന്റെ ആശങ്കൾ ബിജെപിയ്ക്ക് എതിരായ ആയുധമാക്കുകയാണ് സിപിഎമ്മും കോൺഗ്രസും. കേക്കുമായി വന്നവർ കരോൾ കണ്ടാൽ ആക്രമിക്കുന്നവരായി മാറിയെന്നായിരുന്നു പ്രതികരണം. സംസ്ഥാനത്ത് ക്രിസ്ത്യൻ വോട്ട് സമാഹരിക്കാനുള്ള ബിജെപി നീക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിയെന്ന വിലയിരുത്തിലിലാണ് ബിജെപി നേതൃത്വം. ഇതിനിടയിലാണ് കേരളത്തിലും ഇത്തരം  സംഭവങ്ങളുണ്ടാകുന്നത്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സഭാ നേതൃത്വം ഉയർത്തിയ ആശങ്ക ബിജെപിയെ പ്രതിരോധത്തിലാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും
ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറി: മന്ത്രി പി രാജീവ്‌