
തിരുവനന്തപുരം: തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് താങ്ങായും തണലായും ഇനി താനുണ്ടാവുമെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. 'വികസിത വട്ടിയൂർക്കാവ്' എന്ന സന്ദേശവുമായി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ നൈറ്റ് വാക്കത്തോൺ സംഘടിപ്പിച്ചു. പ്രവർത്തർക്കൊപ്പം ചുവട് വച്ച് ആഘോഷമായാണ് ശ്രീലേഖ വാക്കത്തോണിൽ പങ്കെടുത്തത്.
തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ സംഭവങ്ങൾ. സർവീസിലിരിക്കെ പല കേസുകളും അങ്ങനെ കൈകാര്യം ചെയ്തിട്ടുള്ള ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരത്തിനിറങ്ങുമ്പോൾ പറയുന്നു, ഇനി താങ്ങായും തണലായും ശക്തിയായും സ്ത്രീകൾക്കൊപ്പമുണ്ടാകുമെന്ന്. വികസനം തന്നെയാണ് പ്രധാന അജണ്ട. സ്ത്രീ സുരക്ഷയ്ക്കും പ്രത്യേക പരിഗണന നൽകുമെന്ന് ശ്രീലേഖ പറഞ്ഞു. കവടിയാറിൽ നിന്ന് വെള്ളയമ്പലത്തേക്കായിരുന്നു ശ്രീലേഖ നയിച്ച വുമൺ നൈറ്റ് വാക്കത്തോൺ. പാട്ടുകൾക്ക് ഒത്ത് ചുവട് വച്ച പ്രവർത്തകർക്കൊപ്പം ശ്രീലേഖയും ചേർന്നു. ഈ പിന്തുണയാണ് വട്ടിയൂർക്കാവിലെ പ്രതീക്ഷയെന്ന് ശ്രീലേഖ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam