കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ്

Published : Mar 28, 2026, 12:11 PM IST
palakkad councillor

Synopsis

പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ ദളിത് യുവതിയുടെ മൊഴിയെടുത്ത് പൊലീസ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറി. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ അറിയിച്ചു.

പാലക്കാട്: പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ ദളിത് യുവതിയുടെ മൊഴിയെടുത്ത് പൊലീസ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറി. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. 

അതേസമയം പ്രശോഭിനെതിരായ പരാതി തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫിന്‍റെയും എൻഡിഎയുടെയും തീരുമാനം. പ്രശോഭിന് ഷാഫി - രാഹുൽ ബന്ധം ഉയർത്തി പിടിച്ചാണ് സിപിഎമ്മിന്‍റെ പ്രചാരണം. ഇത് മുൻകൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ധാർമികതയുടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം, പ്രശോഭിനെതിരായ ആരോപണം തെരഞെടുപ്പിൽ ബാധിക്കില്ലെന്നും യുവതിക്ക് നീതി കിട്ടണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾക്ക് പിറകെ പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ കൂടി സമാനമായ പരാതി ഉയർന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വര്‍ണക്കൊള്ള: ലാബ് റിപ്പോര്‍ട്ട് വൈകുന്നതും കേസ് മാറ്റിയതും ദുരൂഹമെന്ന് യുഡിഎഫ്
സര്‍ക്കാരിനെതിരെ കലാപവുമായി ഈ വനിതകളും തെരുവിലേക്ക്!