റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും: പ്രതികരണം പരിശോധിച്ച ശേഷം തുടര്‍ തീരുമാനം

By Web TeamFirst Published Jan 11, 2023, 7:23 PM IST
Highlights

ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെ റാഗി ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.  ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെ റാഗി ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കൂടുതൽ റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യും. ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കിൽ തന്നെയായിരിക്കും റാഗിയും സംസ്ഥാനത്തിന് കേന്ദ്രം നൽകുക

tags
click me!