
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജിലെ റാഗിങില്‍ നടപടി. 7 സീനിയർ വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ നൽകിയ പരാതിയിലാണ് നടപടി. പ്രതിയാക്കിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് റാഗിംഗ് നിയമം ചുമത്തും. നിലവിൽ ബിൻസ് നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റാഗിംഗ് നിയമം ചുമത്തിയിട്ടില്ല. ഒന്നാം വർഷ വിദ്യാർത്ഥിയെ പ്രതികളായ 7 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് ഏഷ്യാനെറ്റ് ന്യൂഡിനോട് പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. കാൽമുട്ടിൽ നിലത്ത് നിർത്തിയായിരുന്നു മർദ്ദനം. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി പൊലീസ് പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാർത്ഥിയെയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർത്ഥി പറയുന്നു.
Also Read: കാര്യവട്ടം ഗവ. കോളേജിൽ റാഗിംഗ്; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam