മുറിയിൽ കെട്ടിയിട്ട് ക്രൂര മർദനം, കുടിക്കാൻ തുപ്പിയ വെള്ളം; മർദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് പരാതിക്കാരൻ

Published : Feb 18, 2025, 09:32 AM ISTUpdated : Feb 18, 2025, 11:06 AM IST
മുറിയിൽ കെട്ടിയിട്ട് ക്രൂര മർദനം, കുടിക്കാൻ തുപ്പിയ വെള്ളം; മർദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് പരാതിക്കാരൻ

Synopsis

സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് ബിൻസ് ജോസ് പറയുന്നു. കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം.

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ്. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പൊലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. 

സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് ബിൻസ് ജോസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി പൊലീസ് പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാർത്ഥിയെയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർത്ഥി പറയുന്നു.

Also Read: കാര്യവട്ടം ​ഗവ. കോളേജിൽ റാ​ഗിം​ഗ്; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'