കോഴിക്കോട് മെഡി. കോളജിൽ വീണ്ടും റാഗിംങ്ങ്, എംബിബിഎസ് വിദ്യാർത്ഥികളുടെ പരാതി

Published : Mar 19, 2022, 12:14 PM IST
കോഴിക്കോട് മെഡി. കോളജിൽ വീണ്ടും റാഗിംങ്ങ്, എംബിബിഎസ് വിദ്യാർത്ഥികളുടെ പരാതി

Synopsis

ഈ മാസം 15 നാണ് സംഭവം. സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ (Kozhikode Medical College) കോളജിൽ വീണ്ടും റാഗിംങ്ങ്(Ragging). വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന്  പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് (MBBS) വിദ്യാർഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ  പ്രിൻസിപ്പലിന് പരാതി നൽകിയത്. ഈ മാസം 15 നാണ് സംഭവം. സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ വകുപ്പുമേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക. 

നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിംഗിനെ തുടർന്ന് മെഡിക്കൽ പി ജി വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഓര്‍ത്തോ വിഭാഗം പിജി  ഒന്നാം  വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയിക്കാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിനെ തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പരാതിയിൽ പറയുന്നു. 

'ദിലീപുമായി അടുത്ത ബന്ധം ഇല്ല'; ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാനല്ലെന്നും രഞ്ജിത്

വകുപ്പ് മേധാവിയോട് നിരവധി തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇതാണ് രീതിയെന്ന് പറഞ്ഞ് നിസാരവൽക്കരിച്ചു. അതിന് ശേഷം ജിതിൻ മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ചു. മറ്റൊരു കോളേജിൽ പഠനം തുടങ്ങിയ ശേഷമാണ് പ്രിൻസിപ്പലിന് നേരിട്ട് പരാതി നൽകിയത്. പരാതിയെ തുടർന്ന് രണ്ട് സീനിയർ വിദ്യാർത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍റ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

K Rail :'കല്ലുവാരിക്കൊണ്ടുപോയാൽ പദ്ധതി ഇല്ലാതാകുമോ'? സമരത്തെ പരിഹസിച്ച് കോടിയേരി

PREV
Read more Articles on
click me!

Recommended Stories

ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും