രാജ്യസഭാ തെരഞ്ഞടുപ്പ്: റഹീമും സന്തോഷ് കുമാറും പത്രിക സമർപ്പിച്ചു

Published : Mar 18, 2022, 05:00 PM IST
രാജ്യസഭാ തെരഞ്ഞടുപ്പ്: റഹീമും സന്തോഷ് കുമാറും പത്രിക സമർപ്പിച്ചു

Synopsis

വലിയ.ഉത്തരവാദിത്വം ആണ് പാർട്ടിയും മുന്നണിയും ഏൽപ്പിച്ചിച്ചിരിക്കുന്നതെന്നും  ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെൻ്റൽ പ്രവർത്തിക്കുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട എ.എ.റഹീം പറഞ്ഞു. 

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിർദേശപത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടേറിയെറ്റിലെത്തി വരണാധികാരി കവിത ഉണ്ണിത്താന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എൽഡിഎഫിലെ ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു. 

വലിയ.ഉത്തരവാദിത്വം ആണ് പാർട്ടിയും മുന്നണിയും ഏൽപ്പിച്ചിച്ചിരിക്കുന്നതെന്നും  ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെൻ്റൽ പ്രവർത്തിക്കുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട എ.എ.റഹീം പറഞ്ഞു. ഇടത് ആശയങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുമെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ രാജ്യസഭയുടെെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും സന്തോഷ് കുമാർ പറഞ്ഞു. 

പത്രിക സമർപ്പണത്തിന് ശേഷം ഇരുവരും നിയമസഭാ സ്പീക്കറേയും കണ്ടു. കോൺഗ്രസ്സിൻറെ സീറ്റിലേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഈ  മാസം 21 വരെ പത്രിക നൽകാൻ അനുവാദമുണ്ട്. മാർച്ച് 31 നാണ് തെരഞ്ഞെടുപ്പ്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'
തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ