മുസ്‍ലിം ലീഗിന് ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ; പി കെ കുഞ്ഞാലികുട്ടിക്ക് പിന്തുണ

Published : Apr 10, 2026, 03:34 PM IST
rahul eswar kunjalikutty

Synopsis

മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനും ആഭ്യന്തര വകുപ്പിനും അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ. കേരളത്തിൽ മതസൗഹാർദം നിലനിർത്താൻ ഇത് അനിവാര്യമാണെന്നും, ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ മന്ത്രിസ്ഥാനങ്ങളിലൂടെ ഒരു അധികാര സന്തുലനം വേണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. 

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയും അവകാശവും ഉണ്ടെന്ന് രാഹുൽ ഈശ്വർ. കേരളത്തിന് ഒരു 'മുസ്‌ലിം ഉപമുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി' ഉണ്ടാകുന്നത് നല്ലതുമാണ്. കാരണം വിശാല അർഥത്തിൽ നമ്മുടെ നാടിന്‍റെ മത സൗഹാർദം, ഐക്യം എന്നിവ നില നിർത്തുന്നതിൽ എന്നും മുസ്‌ലിം ലീഗ് വഹിച്ച പങ്കു വലുതാണ്. നമ്മുടെ വീടിന്‍റെ (നാടിന്‍റെ) താക്കോൽ ആഭ്യന്തര വകുപ്പ് എന്ന താക്കോൽ സി എച്ച് മുഹമ്മദ് കോയ മാത്രമാണ് വഹിച്ചത്.

മുസ്‌ലിം ലീഗ് മുസ്‌ലിം വോട്ടുകൾ മത സൗഹാർദത്തോടെ ഏകീകരിക്കുന്ന രീതിയിൽ കേരളത്തിൽ കോൺഗ്രസിന് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ഇതുവരെ പറ്റിയിട്ടില്ല. കുറെ കൂടെ നേതൃത്വ പ്രാതിനിധ്യം ഈഴവ സമുദായത്തിന്, പിന്നോക്ക സമുദായങ്ങൾക്ക് നൽകേണ്ടതും ഉണ്ട്. മുസ്‌ലിം ലീഗ് അനർഹമായതു ചോദിച്ചു 'ഹിന്ദു നായർ വോട്ട്' പോകും എന്ന് പറഞ്ഞു ഭീതി പരത്തി മുസ്‌ലിം ലീഗിനെ വർഷങ്ങളായി തളച്ചിടുന്നതിനു പകരം സത്യസന്ധമായി ഗാന്ധിജിയുടെ പാതയിൽ ഹിന്ദു നായർ മുഖ്യമന്ത്രിയോടൊപ്പം മുസ്‌ലിം ഉപമുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി, ക്രിസ്ത്യൻ വിദ്യഭ്യാസ, ധനകാര്യ മന്ത്രി എന്ന ബാലൻസിലേക്കു എത്തണം. കുഞ്ഞാലികുട്ടിയെ പോലുള്ളവർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം.

എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടത്തിൽ യുഡിഎഫ് ആണ് ജയിക്കുന്നതെങ്കിൽ അങ്ങനെ ഒരു ബാലൻസ് ആണ് നല്ലത്. കഴിഞ്ഞ തവണ സിപിഎം പ്രമുഖ സ്ഥാനങ്ങളിൽ 'നായർ മന്ത്രിമാരെ' കൊണ്ട് വന്നത് സിപിഎം ചെയ്ത നല്ല രാഷ്ട്രീയമാണ്. ജാതിയും മതവും ഒന്നും ബാധകമല്ല, എല്ലാ മന്ത്രി സ്ഥാനവും 'മതേതരമായി' ആണ് തീരുമാനിക്കപ്പെടുന്നത് എന്ന് വിശ്വസിക്കുന്നെങ്കിൽ നിഷ്കളങ്കരായ നമ്മളെ ദൈവം രക്ഷിക്കട്ടെ എന്നും രാഹുൽ ഈശ്വര്‍ ഫേസ്ബുക്കിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കത്ത് കൊടുത്താൽ കൊടുത്തു എന്ന് പറയാനുള്ള ആർജവം എനിക്കുണ്ട്, തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും സണ്ണി ജോസഫ്
ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുന്നു; കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അധിക്ഷേപ പരാമർശവുമായി പി സി ജോർജ്