രാഹുൽ ഗാന്ധിക്കെതിരായ 'മയക്കുമരുന്ന് താണ്ഡവം' പരാമർശത്തിൽ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്, 'പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം'

Published : Oct 15, 2026, 05:08 PM IST
Rahul Gandhi

Synopsis

രാഹുൽ ഗാന്ധിക്കെതിരെ 'മയക്കുമരുന്ന് താണ്ഡവം' എന്ന വിവാദ പരാമർശം നടത്തിയ ബിജെപി കൗൺസിലർ ശ്രീലേഖയ്ക്ക് കെപിസിസി വക്കീൽ നോട്ടീസ് അയച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ 'മയക്കുമരുന്ന് താണ്ഡവം' പരാമർശത്തിൽ ബി ജെ പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറാണ് വക്കീൽ നോട്ടീസ് അയച്ചത്. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജ്യതലസ്ഥാനത്ത് കാണിക്കുന്നത് താണ്ഡവമല്ലെന്നും മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണന്നുമുള്ള പരാമർശമാണ് ശ്രീലേഖ നേരത്തെ നടത്തിയത്. ഇതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിവാദത്തിൽ ശ്രീലേഖയെ ബി ജെ പി സംസ്ഥാന നേതൃത്വം പിന്തുണച്ചിട്ടില്ല.

ശ്രീലേഖക്ക് വിമ‍ർശനം

കഴിഞ്ഞ ദിവസം പുനലൂരില്‍ നടന്ന ബി ജെ പിയുടെ പ്രതിഷേധ ജനസഭയിലെ പ്രസംഗമാണ് വിവാദമായത്. എസ് ഐ ആറിനെതിരായ സമരം താണ്ഡവമാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ചായിരുന്നു ശ്രീലേഖയുടെ വിമർശനം. എന്നാല്‍ പ്രസംഗം ഒരേ സമയം രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ യു ഡി എഫ് പാർലമെന്‍ററി പാർട്ടി നേതാവ് കെ എസ് ശബരീനാഥൻ പരാതി നൽകിയിട്ടുണ്ട്. ദൈവികമായ ശിവതാണ്ഡവത്തെ അപമാനിക്കുന്ന പരാമർശമെന്ന് ശബരിനാഥൻ തിരുവനന്തപുരം കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനില്‍ പന്തളം ഡി ജി പിക്കും പരാതി നല്‍കി. അതേസമയം ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബി ജെ പിക്കും പ്രതിസന്ധി

കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപന നാടകം പിൻവലിപ്പിച്ച് ശ്രീലേഖയെ അനുനയിപ്പിച്ചതിനിടെയാണ് ബി ജെ പിക്ക് അടുത്ത പ്രതിസന്ധിയായി വിവാദം മാറുന്നത്. പൊതു പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ശ്രീലേഖ പാര്‍ട്ടി പരിപാടികളില്‍ സജീവമാകുമ്പോഴാണ് പ്രസംഗത്തില്‍ പുലിവാല് പിടിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് കുരുക്ക്; സുപ്രീം കോടതി നോട്ടീസയച്ചു
തൃശൂർ കാറളത്തെ വയോധികയുടെ കൊലപാതകം; അയൽവാസി കസ്റ്റഡിയിൽ