കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ്  മുഖ്യമന്ത്രി

Published : Oct 22, 2020, 08:25 PM IST
കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ്  മുഖ്യമന്ത്രി

Synopsis

ദേശീയ തലത്തിൽ അഭിപ്രായം പറയുമ്പോൾ ആ നിലയ്ക്കാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ എടുക്കേണ്ടെതെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ഒടുവിൽ ചെന്നിത്തലയുടെ പ്രതികരണം.

തിരുവനന്തപുരം: കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുൽ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം. രാഹുൽ ഗാന്ധി പ്രാദേശിക വിഷയത്തിൽ അഭിപ്രായ പറയേണ്ട എന്നാദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് അത് തിരുത്തി പ്രസ്താവനയിറക്കി. ദേശീയ തലത്തിൽ അഭിപ്രായം പറയുമ്പോൾ ആ നിലയ്ക്കാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ എടുക്കേണ്ടെതെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ഒടുവിൽ ചെന്നിത്തലയുടെ പ്രതികരണം.

അതിനിടെ രാഹുലിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. രാഹുൽ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങൾ കണ്ടത്. അദ്ദേഹം രാജ്യത്തെ എല്ലാ പ്രതിരോധ പ്രവർത്തനവും കാണുന്നയാളാണ്. വ്യത്യസ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവിടുത്തെ കാര്യങ്ങൾ അദ്ദേഹം വിശകലനം ചെയ്തുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

കൊവിഡ് പ്രതിരോധം പൊളിഞ്ഞുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് വ്യക്തമാക്കിയത്. കേരളത്തെ കേന്ദ്രമന്ത്രി ഹർഷവർദ്ധൻ വിമർശിച്ചപ്പോഴായിരുന്നു രാഹുലിന്‍റെ പരാമർശം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ
Malayalam News Live: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ